കൊച്ചി: പ്രൊഫ. കെ.വി തോമസ് വിദ്യാധനം ട്രസ്റ്റ് കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ചു വരുന്ന 'മീറ്റ് ദ ഗ്രേറ്റ് ലീഡേഴ്സ് ' പദ്ധതി ഇക്കൊല്ലം എറണാകുളം സെയിന്റ് ആൽബർട്ട്സ് കോളേജിൽ നടക്കും.നാളെ രാവിലെ 10.30 ന് കോളേജ് ഓഡിറ്റോറിയത്തിൽ കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയും.
രാഷ്ട്രീയ ചിന്തയും ജനാധിപത്യ സംരക്ഷണവും, രാജ്യത്തിന്റെ സാമ്പത്തിക വളർച്ച, സാമൂഹിക വികാസം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ പുതിയ അറിവ് നേടാൻ വിദ്യാർത്ഥികൾക്ക് ഈ സെഷനിൽ അവസരമുണ്ടാവും.വിദ്യാധനം ട്രസ്റ്റ് ട്രസ്റ്റീ പ്രൊഫ. ......
ചെങ്ങന്നൂർ: ചാമ്പ്യൻസ് ബോട്ട് ലീഗ് ആറാമത് മത്സര വള്ളംകളി ശനി പകൽ 2. 30 ന് പമ്പാ നദിയിൽ പാണ്ടനാട് മിത്രമഠം നെട്ടായത്തിൽ നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ സജി ചെറിയാൻ എംഎൽഎ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഒൻപത് പ്രമുഖ ചുണ്ടൻവള്ളങ്ങൾ പങ്കെടുക്കുന്ന മത്സരത്തിൻ്റെ ഭാഗമായി വെള്ളി പകൽ മൂന്നിന് വിളംബര ഘോഷയാത്ര നടക്കും. ......
ഹൈദരാബാദ്: തെലങ്കാനയിൽ 18കാരിയായ നഴ്സിംഗ് വിദ്യാർഥിനിയെ വീടിന് സമീപം ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഖമ്മത്തെ സ്വകാര്യ കോളജിൽ ഒന്നാം വർഷ നഴ്സിംഗ് വിദ്യാർഥിനിയായ വെങ്കണ്ണപാലം സ്വദേശിനി ഹരിണിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
അവധി ലഭിച്ചതിനെ തുടർന്ന് ഏതാനും ദിവസം മുൻപാണ് ഹരിണി വീട്ടിലെത്തിയത്. ......
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ പ്രതിഷേധം ശക്തമാക്കാനുള്ള സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജിത് ദിപ്കെ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ എതിർക്കുന്നവർ ഒന്നിക്കണമെന്ന ആഹ്വാനവുമായി അഭിജിത് ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ 48 മണിക്കൂറിനുള്ളിൽ രാജി വെക്കണമെന്നാണ് സിജെപി ആവശ്യമുന്നയിച്ചിരിക്കുന്നത്. ......
വെൺമണി: കേരള സർക്കാരിന്റെ ലഹരി വിരുദ്ധ ജനകീയ ക്യാമ്പയിൻ ആയ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വെൺമണി മാർത്തോമ്മാ
ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാരെ തൂഫാൻ കമാൻഡോകൾ ആയി പ്രഖ്യാപിക്കുന്ന ചടങ്ങ്
സജി ചെറിയാൻ
എം എൽ ഏ വെൺമണി കല്യാത്ര ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു .ഇതോടനുബന്ധിച്ച്
നടന്ന വാക്കത്തൺ വെണ്മണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗീസ് ഫ്ലാഗ് ഓഫ് ചെയ്തു . മാർത്തോമ്മാ സഭയിലെ കാർഡിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ തെരുവുനാടകവും
കല്യാത്ര ജംഗ്ഷനിൽ
നടത്തി. എൻഎസ്എസ് ദിനവുമായി ബന്ധപ്പെട്ടുള്ള ഈ പ്രവർത്തനങ്ങൾക്ക് സ്കൂൾ പ്രിൻസിപ്പൽ
ഷീബ ഉമ്മൻ, എൻഎസ്എസ് പോഗ്രാം ഓഫീസർ
ലിസ മറിയം ജോർജ് എന്നിവർ നേതൃത്വം നൽകി. ......
ചെങ്ങന്നൂർ: കേരളത്തിൽ നിന്നും നൂറുകണക്കിന് വീരശൈവ സാംസ്കാരിക പ്രവർത്തകർ
ബംഗളൂരുവിൽ നടക്കുന്ന വീരശൈവ സാംസ്കാരിക സമ്മേളനത്തിൽ
പങ്കെടുക്കുമെന്ന് വിശ്വ വീരശൈവ സാംസ്കാരിക സമിതി സംസ്ഥാന ചെയർമാൻ മധു ഇടപ്പോണും ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ കോട്ടയവും അറിയിച്ചു.
ഓൾ ഇന്ത്യ വീരശൈവ ശിവാചാര്യ സൻസ്ഥതയുടെ ആഭിമുഖ്യത്തിൽ ശ്രീമദ് രംഭാപുരി ജഗദ്ഗുരുവിന്റെ നേതൃത്വത്തിൽ, ലോകഗുരു ശ്രീ രേണുകാചാര്യ ശിവാചാര്യ ശിഖാമണി സ്ഥാപിച്ച വീരശൈവ സിദ്ധാന്തം സംരക്ഷിക്കുന്നതിനുള്ള സുപ്രധാന സമ്മേളനം സെപ്റ്റംബർ 26, 27 തീയതികളിൽ ആണ്
ബoഗളൂരുവിൽ
നടക്കുക.
സമ്മേളനത്തിൽ വീരശൈവ മതത്തെക്കുറിച്ച് നാല് പ്രത്യേക സെക്ഷനുകളായ മതത്തിൻ്റെ തത്ത്വങ്ങൾ , പൈതൃകം, ചരിത്രം, ഭാവി എന്നിവയെ കുറിച്ചുള്ള ചർച്ചകൾ നടക്കും. സമ്മേളനം കർണാടക മുഖ്യമന്ത്രി ഡി.കെ. ......
കൊല്ലകടവ്: ആലപ്പുഴ ജില്ലാപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിപ്രകാരം കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈ സ്കൂളിൽ നിർമ്മിച്ച പുതിയ അടുക്കള സമുച്ചയത്തിന്റെ ഉദ്ഘാടനം ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ......
ചെങ്ങന്നൂർ: തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുവാൻ കേന്ദ്ര സർക്കാർ കൊണ്ടു വന്ന നാല് ലേബർ കോഡുകൾ കേരളത്തിൽ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും യുഡിഎഫ് സർക്കാർ പിന്മാറണമെന്ന് സിഐടിയു ഏരിയാ കോ ഓർഡിനേഷൻ കൺവൻഷൻ പ്രമേയത്തിലൂടെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
ചെങ്ങന്നൂർ ലയൺസ് ക്ലബ് ഹാളിൽ നടന്ന കൺവൻഷൻ സിഐടിയു ദേശീയ കൗൺസിൽ അംഗം ടി കെ ദേവകുമാർ
ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് വി കെ വാസുദേവൻ അധ്യക്ഷനായി.
ഏരിയ സെക്രട്ടറി എം കെ മനോജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ......
പട്ന: ജാമുയിയിലെ ഞെട്ടിക്കുന്ന സംഭവത്തിന് പിന്നാലെ ബിഹാറിൽ വീണ്ടും പെൺകുട്ടിക്ക് നേരെ അതിക്രമം. ജാമുയിയിൽ നിന്ന് ഏകദേശം 131 കിലോമീറ്റർ അകലെയുള്ള സമസ്തിപുരിലാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തത്. ......
രാസ-ജൈവ ലഹരികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് വ്യാജക്കള്ള് ഉൾപ്പെടെയുള്ള മദ്യത്തെ തൂഫാൻ പദ്ധതിയിൽ ഉൾപ്പെടുത്താത്തത് ശരിയല്ലെന്ന് കെ.സി.ബി.സി. ഭാരവാഹികൾ വ്യക്തമാക്കി. ......